പറയാൻ ഒരു പ്രണയമോ..
മറ്റു ബന്ധങ്ങളോ ഒന്നും അവകാശപ്പെടാനില്ലായിരുന്നിട്ടും കൂടി വല്ലാത്തൊരു വികാരമായിരുന്നു എനിക്ക് കോളേജിനോട്..
മരിച്ച വീടുകളിൽ ശ്രദ്ധിച്ചാൽ ഒരു കാഴ്ച്ച കാണാം. കൂട്ടം കൂടി ശരിരത്തിനടുത്ത് കുറേ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഇങ്ങനെ നില്പ്പുണ്ടാവും. പ്രാർത്ഥനക്കും മറ്റ് അനശോചനങ്ങളുമൊക്കെയായി. എന്നാൽ ഇതല്ലാതെ ടിയാനുമായി വലിയ അടുപ്പമില്ലാത്ത ചില ഒറ്റപ്പെട്ട മനുഷ്യക്കോലങ്ങൾ മരണവട്ടിൽ അങ്ങിങ്ങ് ചില മൂലകളിൽ കാണാൻ സാധിക്കും..
അവർക്ക് അങ്ങനെ ആഴത്തിലുള്ള ബന്ധം ഒന്നും വേണമെന്നില്ല.
അവർ വെറുതെ അയാളുമായി ബന്ധപ്പെട്ടിരിക്കുന്ന ചില കാര്യങ്ങളും കഥകളുമൊക്കെ ഓർത്ത് ഓർത്ത് അങ്ങനെയിരിക്കും.
ഞാനും അത്തരത്തിൽ ഒരു കോലമാണ്.
അല്ലായിരുന്നുവെങ്കിൽ ഒറ്റ്യ്ക്കാണെന്നറിഞ്ഞിട്ട് കൂടി (ആദ്യത്തെ രണ്ട് വരി ഒന്നൂടെ വായിക്കുക) ഇന്നത്തെ അലുമിനിയിൽ ഞാൻ പങ്കെടുക്കില്ലായിരുന്നു.
അല്ലായിരുന്നുവെങ്കിൽ ഒറ്റ്യ്ക്കാണെന്നറിഞ്ഞിട്ട് കൂടി (ആദ്യത്തെ രണ്ട് വരി ഒന്നൂടെ വായിക്കുക) ഇന്നത്തെ അലുമിനിയിൽ ഞാൻ പങ്കെടുക്കില്ലായിരുന്നു.
ചില ദിവസങ്ങളിൽ ആരുമറിയാതെ അവിടെ പോയി പണ്ടിരുന്ന സ്ഥലങ്ങളിലും,കോഫി ഷോപ്പ്, ജനറേറ്റർ പരിസരങ്ങളിൽ ഒക്കെ കുറച്ചു നേരം ഇരുന്ന് ഓർമ്മകൾ മാന്തിയെടുത്തു കഴ തീർക്കുക എന്നത് എന്റെ ഒരു ഹോബിയാർന്നു..!!
പ്രണയിച്ച ജോഡികളും, നല്ല മദ്യപാന വലയം കിട്ടിയവരും.. അതല്ലാതെ കാമകേളികളിൽ ഏർപ്പെട്ടവരും.. നല്ല ജോലി കിട്ടി പോയവരും ഈ കോളേജ് അലമ്പായിരുന്നു..
അവിടുന്ന് ഒന്നും എനിക്ക് കിട്ടിയില്ല.. അത് കൊണ്ട് ഞാൻ വരുന്നില്ല എന്ന് പറയുന്നുണ്ടായിരുന്നു..
(നല്ലതു വരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു)
No comments:
Post a Comment